പനമരം: വരദൂർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കന്പളക്കാട് കൊഴിഞ്ഞങ്ങാട് കുന്നത്തുവീട്ടിൽ സുഭാഷ്-മഞ്ജു ദന്പതികളുടെ മകൻ അലനാണ്(13)മരിച്ചത്.
മുട്ടിൽ ഡബ്ല്യുഎംഒ സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെടുകയായിരുന്നു.
നാട്ടുകാരും അഗ്നി-രക്ഷാസേന, സിവിൽ ഡിഫൻസ് സേന, തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ സംയുക്തമായി അരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് അലനെ പുറത്തെടുത്തത്.
കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. സഹോദരി: അതിഥി ദുർഗ.